En Priyaneppol Sundaranaay

 

എൻ പ്രിയനെപ്പോൾ സുന്ദരനായ്


എൻ പ്രിയനെപ്പോൾ സുന്ദരനായ് ആരെയും ഞാനുലകിൽ

കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല


സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര

പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ

മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ


സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ

സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ...


യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ

പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ...


ലോകങ്ങളാകുന്ന പ്രതാപങ്ങൾ

മോടിയോടുകൂടിയെന്നെ മാറ്റിവിളിച്ചാൽ...


വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന

ജഡികസുഖങ്ങളെന്നെ എതിരേൽക്കുക...


പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ

നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ...




En Priyaneppol Sundaranaay


en priyaneppol sundaranaay aareyum njanulakil

kaanunnilla melaalum njaan kaanukayilla


sundaranaam manuvelaa! ninne pirinjee lokayaathra

praakritharaam jaaranmaare varikkumo valsalaa

manneeprathi maanikyam vediyukilla njaan-ee


sarvvaamgasundaran thanne enne veendeduthavan

sarvvasukha soukaryangal arppikkunne njaan;-


yerushalem puthrimaaren chuttum ninnu rappakal

priyanodullanuraagam kavarnnidukil;-


lokangalaakunna prathaapangal

modiyodukoodiyenne mattivilichal;-


vellathin kumilapole minnivilangidunna

jadikasukhangalenne ethirelkkuka;-


premamennil vardhikkunne priyanodu cheruvaan

naalukal njanenniyenni jeevichitunne;-