Aaraadhanaykku yogyane ആരാധനയ്ക്കു യോഗ്യനേ

Polcy
By -
0

 

Aaraadhanaykku yogyane


ആരാധനയ്ക്കു യോഗ്യനേ


ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ

പാപത്താൽ നിറയപ്പെട്ട എന്നെ നിന്‍റെ പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി
രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും

വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ
മദ്ധ്യേ വന്നനുഗഹം ചെയ്തീടാമെന്നുര
ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും

ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ
നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ ആത്മാവിൽ ആരാധിക്കും

ചെങ്കടൽ കടന്ന മിർയ്യാം തൻ കയ്യിൽ-തപ്പെടുത്താർത്തതുപോൽ
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും സത്യത്തിലും സ്തുതിക്കും

ഹേരേബിൽ മോശകണ്ട മുൾപടർപ്പിൽ കത്തിയതാം അഗ്നിയെ
നിൻ മക്കളിൽ പകർന്നൽഭുതം ചെയ്യുവാൻ
ബന്ധനം അഴിഞ്ഞിട്ടിന്ന് നിൻ ദാസർ ആത്മാവിലാരാധിക്കും

നഷ്ടപ്പെട്ട എൻ രക്ഷ നിൻ പുത്രനാൽ സൗജന്യമായ് ലഭിച്ചു
സാക്ഷാൽ മുന്തിരിവള്ളി കർത്താവാം യേശുവോട്
ഒട്ടിച്ചെന്നെ ചേർത്തതാൽ ഞാൻ അങ്ങേ ആത്മാവിലാരാധിക്കും

കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ പൂണ്ണമായ് നീങ്ങിടട്ടെ
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ
ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ


Aaraadhanaykku yogyane ninne njangal aaraadhiccheetunnithaa

Aaraadhanaykku yogyane ninne njangal aaraadhiccheetunnithaa
aazhiyum oozhiyum nirmmiccha naathane aathmaavil aaraadhikkaam
kartthaavine nithyam sthuthicchitum njaan

paapatthaal nirayappetta enne ninre paaniyaal piticchetutthu
paavana ninam thannu paapatthin karapokki
rakshicchathaal ange njaan ennaalum aathmaavil aaraadhikkum

vaagdattham pole ninre sannidhaane nin makkal kootitumpol
maddhye vannanugaham cheytheetaamennura
cheythavan nee maathrame-ennaalum aathmaavil aaraadhikkum

aadimanoottaandil nin daasar markkosin maalikayil
ninnaavi pakarnnapol nin daasar-maddhuyatthil
nin shakthi ayaccheetuka ninne njangal aathmaavil aaraadhikkum

chenkatal katanna miryyaam than kayyil-thappetutthaartthathupol
paapatthin changala potticcherinjathaal
njaan ninne aaraadhikkum aathmaavilum sathyatthilum sthuthikkum

horebil moshakanda mulpatarppil katthiyathaam agniye
nin makkalil pakarnnalbhutham cheyyuvaan
bandhanam azhinjittinnu nin daasar aathmaavilaaraadhikkum

nashtappetta en raksha nin puthranaal saujanyamaayu labhicchu
saakshaal munthirivalli kartthaavaam yeshuvotu
otticchenne chertthathaal njaan ange aathmaavilaaraadhikkum

kettukal azhinjitatte vanrogangal poonnamaayu neengitatte
ninsabha valarnnangu ennatthil perukuvaan
aathmaavil aaraadhikkum kartthaavine nithyam sthuthicchitum njaan

Post a Comment

0Comments

Post a Comment (0)

Featured post

Israyelin Naadhanai (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം)

  Israyelin Naadhanai  (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം) ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്ന...